എട്ട് വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്ന പീഡന കേസിലെ പ്രതി അറസ്റ്റില്‍

The accused in the rape case, who was on the run for eight years, was arrested
The accused in the rape case, who was on the run for eight years, was arrested

തൃശൂര്‍ : വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടില്‍ മമ്മു മകന്‍ മജീദ് (42) നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമലിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

യുവതിയുടെ 10 പവന്‍ സ്വര്‍ണവും പ്രതി തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് പ്രതി മുങ്ങുകയായിരുന്നു. നീണ്ട എട്ടു വര്‍ഷമാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്.

ഇടുക്കി, തൊടുപുഴ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങളോളം പിന്‍തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ. പി.എസ്. അനില്‍കുമാര്‍, സി.പി.ഒമാരായ ഇ.കെ. ഹംദ്, സജീഷ്, റോബര്‍ട്ട്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags