വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയെ വെടിവച്ച സംഭവം ; രണ്ട് പേർ അറസ്റ്റിൽ
ഗുരുഗ്രാം : വിവാഹാഭ്യർത്ഥന നിരസിച്ച 25കാരിയെ വെടിവച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെടിയേറ്റ് പരിക്കേറ്റ യുവതിയുടെ ഭർത്താവിൻറെ പരാതിയിലാണ് നടപടി. ഡിസംബർ 20ന് ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ക്ലബിൽ ജോലി ചെയ്തിരുന്ന യുവതിയെ ഡൽഹി സ്വദേശിയായ തുഷാർ (24) വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ തുഷാറിനെയും സുഹൃത്ത് ശുഭത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
tRootC1469263">ആറുമാസം മുമ്പ് തുഷാർ യുവതിയുമായി സൗഹൃദത്തിലായെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ യുവതി വിവാഹാഭ്യർത്ഥന പലതവണ നിരസിച്ചെന്നും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഡിസംബർ 19 ന് രാത്രി തുഷാർ ശുഭത്തോടൊപ്പം ക്ലബ്ബിൽ പോയി വീണ്ടും വിവാഹാഭ്യർത്ഥന നടത്തിയെന്നും വിസമ്മതിച്ചപ്പോൾ വെടിവച്ചുവെന്നും അധികൃതർ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
.jpg)


