തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവം;പ്രതി പിടിയില്‍

An incident in which an elderly woman living alone was entered into her home and attempted to rape her; the accused was arrested.
An incident in which an elderly woman living alone was entered into her home and attempted to rape her; the accused was arrested.

തൃശൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെലക്കാട്ട് പയ്യൂര്‍ അമ്പലത്ത് വീട്ടില്‍ ഹാഷിമിനെ (42) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 10ന് രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം.

tRootC1469263">

 തനിച്ച് താമസിക്കുകയായിരുന്ന  വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധിക ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയും നാട്ടുകാരെ കണ്ട് പ്രതി സംഭവം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് വയോധികയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സിസിടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags