അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസ് ; വിദേശത്തായിരുന്ന പ്രതി ഏഴുവർഷത്തിനുശേഷം പിടിയിൽ

arrest

 മഞ്ചേരി: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി ഏഴുവർഷത്തിനുശേഷം അറസ്റ്റിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറാണ് (32) പൊലീസ് പിടിയിലായത്. പാണ്ടിക്കാട് സി.ഐ. സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷബീർ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് വീണ്ടും വിദേശത്തേക്ക് തിരിച്ച് പോകാനുള്ള ശ്രമത്തിനിടെയാണ് സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷബീറിനെ പിടികൂടിയത്.

ഷബീറിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്താനും തെളിവെടുപ്പ് നടത്താനും നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് ഇരയായ യുവതിയുടെ മുറിവിൽനിന്ന് രാസപരിശോധനയിൽ സൾഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു. കരുവാരക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ. ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഡാനിയൽ, ഉജേഷ്, ധന്യേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നത്. 

Tags