എൻ.സുബ്രഹ്മണ്യനെതിരായ അറസ്റ്റ് :ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് കെ സി വേണുഗോപാൽ എംപി

kc venugopal mp
kc venugopal mp

ഡൽഹി : സോണിയാ ഗാന്ധിയുൾപ്പെടെയുള്ളവർക്കെതിരെ സൈബർ ആക്രമണം നടക്കുമ്പോൾ മൗനം പാലിക്കുന്ന പോലീസ്, പിണറായി വിജയനെ വിമർശിച്ചാൽ ഉടൻ നടപടിയെടുക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

 കേന്ദ്രത്തിൽ മോദിയും അമിത് ഷായും നടത്തുന്ന അതേ ഫാസിസ്റ്റ് ശൈലിയുടെ കാർബൺ പതിപ്പാണ് കേരളത്തിലെ ആഭ്യന്തര വകുപ്പും ഇപ്പോൾ നടപ്പാക്കുന്നത്. കടകംപള്ളിയുമൊത്തുള്ള യഥാർത്ഥ ചിത്രങ്ങളിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി, നിയമത്തെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണ്. ഒരു കൊലക്കേസ് പ്രതിയെപ്പോലെ വീട് വളഞ്ഞ് പിടികൂടാൻ മാത്രം എന്ത് തെറ്റാണ് എൻ സുബ്രഹ്മണ്യൻ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കണം. 

tRootC1469263">

വിനാശകാലെ വിപരീത ബുദ്ധി എന്നപോലെ, അധികാരം ഉപയോഗിച്ച് വിമർശകരെ നിശബ്ദരാക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും സ്വർണ്ണക്കടത്തുൾപ്പെടെയുള്ള അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Tags