വി​വി​ധ ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ കേസ് : ര​ണ്ടു​പേ​ർ പി​ടി​യി​ൽ

google news
arrested

 തിരുവനന്തപുരം : വി​വി​ധ ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ചെ​ങ്ങ​ന്നൂ​ർ കീ​ച്ചേ​രി മേ​ൽ​മു​റി ച​രി​വ് പു​ര​യി​ട​ത്തി​ൽ ക​ന​ക​ൻ (49), മു​ള​വൂ​ർ പേ​ഴ​ക്കാ​പ്പി​ള്ളി ത​ട്ടു​പ​റ​മ്പ് പു​ത്ത​ൻ​വീ​ട്ടി​ൽ കു​ട്ട​പ്പ​ൻ (64) എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.കു​ട്ട​പ്പ​ൻ നി​ർ​മി​ക്കു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ൾ ക​ന​ക​ൻ വി​വി​ധ ബാ​ങ്കു​ക​ളി​ൽ പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​രി​ലെ ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കി​ൽ​നി​ന്ന്​ 18 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ബാ​ങ്ക് മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ്​ ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

2021 മു​ത​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ക​ന​ക​ൻ ബാ​ങ്കി​ലെ​ത്തി മു​ക്കു​വ​ണ്ടം പ​ണ​യം വെ​ക്കു​ക​യാ​യി​രു​ന്നു സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ചെ​ങ്ങ​ന്നൂ​ർ എ​സ് എ​ച്ച് ഒ.​എ. സി. ​വി​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​എ​സ്.​ ശ്രീ​ജി​ത്ത്, ടി.​എ​ൻ. ശ്രീ​കു​മാ​ർ , സി​പി​ഒ മാ​രാ​യ ര​തീ​ഷ്, ജി​ജോ സാം, ​സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags