'ഇന്നലെ എത്തിയത് 60000ത്തോളം പേർ'; ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വർധന
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിന് പിന്നാലെ വിർച്വല്‍ ക്യൂ ബുക്കിങ് പൂർണമായിരുന്നു.
പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മുതല്‍ തീർത്ഥാടകരുടെ എണ്ണം കൂടി. നട തുറന്നശേഷം ആദ്യമായി 60000ത്തോളം പേരാണ് ഇന്നലെ ഒരു ദിവസമെത്തിയത്.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിന് പിന്നാലെ വിർച്വല്‍ ക്യൂ ബുക്കിങ് പൂർണമായിരുന്നു. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ബുക്ക് ചെയ്തതില്‍ പകുതിയോളം പേർ ദർശനത്തിന് എത്തിയില്ല
വ്യത്യാസം കൂടിയതില്‍ അന്വേഷണം തുടരുകയാണ്. ബുക്ക് ചെയ്ത ദിവസം തന്നെ തീർത്ഥാടനത്തിന് എത്താൻ ഭക്തർ ശ്രമിക്കണമെന്ന് ശബരിമല എഡിഎം അഭ്യർത്ഥിച്ചു. ഇന്നലെ മുതല്‍ ശബരിമലയില്‍ എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടി.
രാത്രി 12 മണിവരെ 60,635 തീർത്ഥാടകർ മലചവിട്ടി. മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ പേർ ദർശനത്തിനെത്തിയതും ഇന്നലെയാണ്.തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്ത് വിർച്വല്‍ ബുക്കിങ് ദിവസം 66000ത്തിൽ നിന്ന് 71000മാക്കി ഉയർത്തിയിരുന്നു.
.jpg)

