സിസ്റ്റത്തെ വെല്ലുവിളിച്ച ആയങ്കിയും അകത്ത് : വീണ്ടും ചരിത്രം സൃഷ്‌ടിച്ച് കണ്ണൂർ സ്‌ക്വാഡ്
കണ്ണൂർ: നിരവധി കേസുകളിലെ പ്രതിഅർജുൻ ആയങ്കിയെ അതി സാഹസികമായി പിടികൂടി കണ്ണൂർ സ്‌ക്വാഡ് വീണ്ടും ചരിത്രം സൃഷ്‌ടിച്ചു. നൂതന സാങ്കേതിക വിദ്യയിലൂടെ ആയങ്കിയുടെ വാഹന സഞ്ചാരം തിരിച്ചറിയുകയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ണൂർ താളിക്കാവിൽ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലുണ്ടെന്ന് അന്വേഷണ സംഘമായ കണ്ണൂർ സ്‌ക്വാഡ് കണ്ടെത്തുകയുമായിരുന്നു ഇവിടെ നിന്നും പൊലിസിനെ കണ്ടയുടൻരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലുടെ സാഹസികമായി കീഴടക്കുകയായിരുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ യും ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും സോഷ്യൽ മീഡിയയിലുടെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ നിയമത്തിന് മുൻപിൽ കീഴടക്കേണ്ടത് സംസ്ഥാന പൊലിസിൻ്റെ അഭിമാന പ്രശ്‌നമായിരുന്നു. കണ്ണൂർ സ്ക്വാഡിൻ്റെ ചടുലമായ അന്വേഷണ മികവാണ് ആഭ്യന്തര വകുപ്പിൻ്റെയും പൊലിസിൻ്റെയും മുഖം രക്ഷിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡിയുടെയും എസിപി എം പി ആസാദിൻ്റെയും നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തിയത്. കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തിക്ക് മേൽനോട്ടം വഹിച്ചു എല്ലാ വിധ സഹായ സഹകരണങ്ങളും നൽകി.

.jpg)

