അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ‘ഞങ്ങള്‍ അപ്പീല്‍ നല്‍കും, പി കെ കുഞ്ഞാലിക്കുട്ടി

pk

തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഷുക്കൂര്‍ എന്ന ബാലനെ മൃഗീയമായും പൈശാചികമായുമാണ് കൊലപ്പെടുത്തിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ്. സാക്ഷികള്‍ എത്താതിരുന്നതാണ് കോടതിയില്‍ തിരിച്ചടിയായതെന്നും സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് പി ജയരാജനെ ഉള്‍പ്പെടെ വെറുതെ വിട്ടത്. കേസിലെ മറ്റു പ്രതികളായ ടി വി രാജേഷ്, ഉമേശന്‍, ഗണേശന്‍, ശ്യാംജിത്, പ്രകാശന്‍, അജയന്‍, രാജീവന്‍, എന്നിവരേയും വെറുതെ വിട്ടു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതിയായ അനൂപ്, 7-ാംപ്രതി പവിത്രന്‍, 9 മനോഹരന്‍, 10 -ാം പ്രതി ദിനേശന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 

Tags