അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

Ariyil Shukkur murder

കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. നേരത്തെ പ്രതികളായ സിപിഎം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടിരുന്നു

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കെവി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജു, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. 

കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. നേരത്തെ പ്രതികളായ സിപിഎം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടിരുന്നു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു സിബിഐ കേസ്.

Tags