അരിയിൽ ഷുക്കൂർ വധം ; കൊച്ചി സിബിഐ കോടതിയിൽ വിചാരണ പൂർത്തിയായി, വിധി നവംബർ 12 ന്
കൊച്ചി: പ്രമാദമായ അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ കൊച്ചി സിബിെഎകോടതിയിൽ പൂർത്തിയായി. നവംബർ 12 ന് വിധി പറയും.കൊച്ചി സിബിെഎ സ്പെഷ്യൽ കോടതി മൂന്ന് ജഡ്ജ് പി ശബരിനാഥ് മുന്വാകെ 2025 മെയ് അഞ്ചിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. 17 മാസം നീണ്ടു നിന്ന വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസിൻറെ നടപടിയുടെ ഭാഗമായി നവംബർ ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും.
2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ വെച്ച് എം.എസ്.എഫ് നേതാവ് അരീയിൽ അബ്ദുൽഷുക്കൂർ കൊല്ലപ്പെട്ടത്. നേരത്തെ ലോക്കൽപൊലീസ് അന്വേഷിച്ച കേസ് ഷുക്കൂറിൻറെ മാതാവ് പി.സി ആത്തിക്ക സുപ്രിം കോടതി വരെ നിയമ പേരാട്ടം നടത്തിയാണ് സിബിെഎ കേസ് അന്വേഷണം ഏറ്റെടുത്തത്. സിപിഎ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ, കല്യാശ്ശേരി എം.എൽ.എ ആയിരുന്ന ടി.വി രാജേഷ്, സിപിഎ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻറെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 33 പേരാണ് പ്രതികൾ. രണ്ടു പേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി.കേസിൽ 81 സാക്ഷികളാണ് സിബിെഎ കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. 238 രേഖകളും21 മെറ്റീരിയൽ ഒബ്ജക്ഷനും ഹാജരാക്കി.
സിബിഐക്ക് വേണ്ടി സീനിയർ പ്രോസിക്യൂട്ടർ എം.നവാസ്,പ്രോസിക്യൂഷൻ അസി. അഡ്വ. കെ പത്മനാഭൻ എന്നിവരാണ് ഹാജരായത്. പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ബി രാമൻപിള്ളയും ഹാജരായി.
.jpg)


