അരിയിൽ ഷുക്കൂർ വധക്കേസ്; 13 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി

Ariyil Shukkur murder case; 13 accused found guilty by CBI special court

കൊച്ചി : യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പേരെ വെറുതേ വിട്ടു. ഒന്നാം പ്രതി കെ.വി.സുമേഷ് ഉൾപ്പെടെ 13 പേർ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി  വിധിച്ചു. 

ഒന്നാം പ്രതി കെ.വി.സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി പി.വി.മനോഹരൻ, 10–ാം പ്രതി എം.പി.ദിനേശൻ, 12–ാം പ്രതി ബിജുമോൻ,14–ാം പ്രതി ഇ.പി.രാധാകൃഷ്ണൻ, 15–ാം പ്രതി ഷിജിൻ മോഹൻ, 16–ാം പ്രതി കെ.വി.സജിത്, 25–ാം പ്രതി വി.വി.മോഹനൻ, 26–ാം പ്രതി എം.വി.പുരുഷോത്തമൻ, 27–ാം പ്രതി പി.കെ.അജിത് കുമാർ കുമാർ, 28–ാം പ്രതി പി.പി.സുരേശൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു.

രണ്ടാം പ്രതി പി.ഗണേശൻ, നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി കെ.പ്രകാശൻ, ആറാം പ്രതി വി.ഉമേശൻ, എട്ടാം പ്രതി സി.ലതീഷ്, 11–ാം പ്രതി സി.എൻ മോഹനൻ, 13–ാം പ്രതി എൻ.നിധിൻ, 17–ാം പ്രതി സുധാകരൻ, 18–ാം പ്രതി എൻ.പി.നവീൻ, 19–ാം പ്രതി ശ്യാംജിത്, 21–ാം പ്രതി കെ.വി.ഷാജി, 22–ാം പ്രതി പ്രകാശൻ മുതുവാനി, 23–ാം പ്രതി അജയകുമാർ, 24–ാം പ്രതി പി.രാജീവൻ, 29–ാം പ്രതി കെ.ബാബു, 30–ാം പ്രതി യു.വി.വേണു, 32–ാം പ്രതി പി.ജയരാജൻ, 33–ാം പ്രതി ടി.വി.രാജേഷ് എന്നിവരെയാണ് വെറുതേ വിട്ടത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രിയും ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗൂഢാലോചന നടന്നു. സാക്ഷികൾ കോടതിയിൽ എത്താൻ ഭയപ്പെട്ടു. കോടതി വിധി കിട്ടിയശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


 


 

Tags