തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ

google news
arikkomban

ഇടുക്കി:  അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിയുകയാണ്. മേഘമലക്കടുത്ത് ആനന്ദ് കാട് എന്ന തേയിലത്തോട്ടത്തിൽ അരിക്കൊമ്പനെ ഇന്നലെ കണ്ടെത്തി. തമിഴ്നാട്ടിലെ ശ്രീവല്ലിപൂത്തൂർ, മേഘമല കടുവ സങ്കേതത്തിലെ വനമേഖലയോട് ചേർന്നുള്ള ഭാഗമാണ് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങളാണ് തൊഴിലാളികൾ പകർത്തിയത്. രണ്ട് ദിവസമായി ഇതേ ഭാഗത്ത്‌ 500 മീറ്റർ ചുറ്റളവിലാണ് കൊമ്പനുള്ളത്. തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.

വനത്തിന്‍റേയും തോട്ടങ്ങളുടേയും അതിർത്തിയിലൂടെയാണ് അരിക്കൊമ്പൻ അടുത്ത ദിവസങ്ങളിലായി സഞ്ചരിക്കുന്നത്. കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മേഖലയില്‍ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മേഘമലയിലേക്ക് കഴിഞ്ഞ വിനോദ സഞ്ചാരികളെ കടത്തി വിടുന്നുമില്ല. 

Tags