അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തി
May 26, 2023, 07:39 IST

അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തി. നിരീക്ഷണവും ശക്തമാക്കി.
റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെ വനത്തിനുള്ളില്‍ ആണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്. പല തവണ വെടിവെച്ചതിനു ശേഷമാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ നിന്നും പോകാന്‍ തയ്യാറായത്.