അരികൊമ്പൻ നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്

google news
arikkomban

ഇടുക്കി : അരികൊമ്പൻ  നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്. റേഡിയോ കോളര്‍ സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളാ വനപാലകര്‍ ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. മേഘമലയില്‍ നിന്നുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ഒരു സംഘം ഉള്‍കാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തിന്റയും നിഗമനം. റേഡിയോ കോളറില്‍ നിന്നു ലഭിക്കുന്ന സിഗ്നലും ഇതുറപ്പിക്കുന്നു. തിരികെ തമിഴ്നാട് വനാതിർത്തിയിലേക്ക് പോയാല്‍ തുരത്തിയോടിക്കാനുള്ള സന്നാഹവുമായി തമിഴ്നാട് വനംവകുപ്പിന്‍റെ 30 തിലധികം ഉദ്യോഗസ്ഥര്‍ മേഘമല മണലാർ ഹൈവേസ് ഡാം എന്നിവിടങ്ങളിലുണ്ട്.

Tags