അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കുള്ള യാത്രയിലെന്ന് സൂചന ; നിരീക്ഷിച്ച് വനം വകുപ്പുകള്‍
May 27, 2023, 07:18 IST

അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയില്‍ തുടരുകയാണ്. കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയാണ് നിലവിലുള്ളത്.
ചിന്നക്കനാലിലേക്ക് പോകാനുള്ള ദിശയിലാണെങ്കിലും കൂടുതല്‍ ദൂരം മുന്നോട്ടു പോയിട്ടില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥ!ര്‍ നിരീക്ഷണത്തിനായി പ്രദേശത്ത് തുടരുകയാണ്