അരിക്കൊമ്പന്‍ കമ്പം ടൗണിലൂടെ ഓടി; ജനം ഭീതിയില്‍, ദ്യശ്യങ്ങള്‍ പുറത്ത്

google news
arikomban

അരിക്കൊമ്പന്‍ ഇന്ന് രാവിലെ കമ്പം ടൗണിലേക്കിറങ്ങി. ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. അനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. 

ആന കമ്പം ടൗണിലൂടെ ഓടുന്നത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വന മേഖലയിലായിരുന്നു ആന. ഇന്ന് രാവിലെ ആനയില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമായി. ഇതോടെ വനം വകുപ്പ് തിരച്ചില്‍ തുടങ്ങി. അതിനിടെയാണ് ആന കമ്പം ടൗണിലെത്തിയന്ന് വ്യക്തമായത്. നിലവില്‍ ആന ചന്നക്കനാല്‍ ദിശയിലുണ്ട്. കമ്പത്തു നിന്നു ബോഡിമേട് വഴി പോയാല്‍ ആന ചിന്നക്കനാലിലേക്ക് കടക്കും. 

ഇന്നലെ കുമളിയില്‍ നിന്നു 12 കിലോമീറ്റര്‍ അകലെ വരെ ആന എത്തിയിരുന്നു. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയുടെ സഞ്ചാര പഥം നിരീക്ഷിക്കുന്നുണ്ട്. 

Tags