വാക്കുതര്‍ക്കം ; കോഴിക്കോട് അനുജന്‍ ജ്യേഷ്ഠന്റെ നെഞ്ചില്‍ കത്രിക കുത്തിയിറക്കി

accident

തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്റെ നെഞ്ചില്‍ യുവാവ് കത്രിക കുത്തിയിറക്കുകയായിരുന്നു

കോഴിക്കോട്: സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അനുജന്‍ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കുറവങ്ങാടാണ്  സംഭവം നടന്നത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം

തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്റെ നെഞ്ചില്‍ യുവാവ് കത്രിക കുത്തിയിറക്കുകയായിരുന്നു. കുറുവങ്ങാട് സ്വദേശി അഫ്‌സീറി (39) നാണ് ഗുരുതരമായി പരിക്കേറ്റത്.

നെഞ്ചില്‍ കത്രിക തറച്ച നിലയില്‍ അഫ്‌സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags