ഇ ഡി ആക്രമണക്കേസില്‍ പ്രതിക്ക് അനുകൂലമായ വാദം; പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ നീക്കി
അഡീഷണല്‍ പ്ലീഡറായ എം ആര്‍ ഷാജിക്കാണ് പബ്ലിക് പ്രോസിക്യൂട്ടറിന്റെ പകരം ചുമതല.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടര്‍ക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. ടി ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. അഡീഷണല്‍ പ്ലീഡറായ എം ആര്‍ ഷാജിക്കാണ് പബ്ലിക് പ്രോസിക്യൂട്ടറിന്റെ പകരം ചുമതല.
അതേസമയം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എ സന്തോഷ് കുമാര്‍ ഹാജരാകും. ഇദ്ദേഹത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മുന്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു സന്തോഷ് കുമാര്‍. നാളെ കേസ് പരിഗണിക്കുമ്പോള്‍ സന്തോഷ് കുമാറായിരിക്കും ഹാജരാകുക.
പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണെന്നും ഇ ഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുളളതാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
.jpg)

