വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി വെടിവെച്ചു
Updated: Dec 26, 2025, 10:55 IST
ബന്ധുവും അയല്‍വാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയില്‍ അജിത്തിനെ വെടിവച്ചത്.
തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു എയർഗണ്ണില്‍ നിന്നു വെടിയേറ്റത്.ബന്ധുവും അയല്‍വാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയില്‍ അജിത്തിനെ വെടിവച്ചത്.
പരുക്കേറ്റ അജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
tRootC1469263">.jpg)


