മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്പോണ്‍സര്‍മാരും മുഖമില്ലാത്ത അധോലോക നായകരാണോ?; രൂക്ഷ വിമര്‍ശനവുമായി എ എ റഹീം
പുറത്തു പറയാന്‍ പറ്റാത്ത സുഹൃത്തുക്കളും, സുതാര്യമല്ലാത്ത ദുരൂഹ യാത്രകളും നടത്താനുള്ള സൗകര്യമല്ല ഈ ഭരണഘടനാ പദവി.
മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്രയില്‍ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം എം പി. മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്പോണ്‍സര്‍മാരും മുഖമില്ലാത്ത അധോലോക നായകരാണോയെന്ന് ചോദിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റഹീമിന്റെ വിമര്‍ശനം.
പോസ്റ്റിങ്ങനെ
മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്പോണ്‍സര്‍മാരും മുഖമില്ലാത്ത അധോലോക നായകരോ? ?അന്നൊരിക്കല്‍ കൊച്ചിയിലേക്ക് ഒരു ഹെലിക്കോപ്റ്റര്‍ യാത്ര. അമ്മായിയപ്പനെ കാണാന്‍ പോയതല്ല, ഒരു 'ഇന്‍വെസ്റ്റര്‍ ഗ്രൂപ്പിനെ' കാണാന്‍ പോയതാണെന്ന് മുഖ്യമന്ത്രി.
ആരാണ് ആ ഇന്‍വെസ്റ്റര്‍ ഗ്രൂപ്പ്??
ഇന്ന് വരെ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ?ഇപ്പോള്‍ ഇതാ ചാര്‍ട്ടേഡ് വിമാനത്തില്‍ ഒരു മലപ്പുറം യാത്ര!
അത് ഒരു 'പരിചയക്കാരന്റെ' വിമാനമാണെന്ന് ഇന്ന് മറുപടി. ആരാണ് ആ 'പരിചയക്കാരന്‍' എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും 'വെളിപ്പെടുത്താന്‍ മനസ്സില്ല' എന്ന ദുരൂഹമായ നിലപാട്!
പുറത്തു പറയാന്‍ പറ്റാത്ത സുഹൃത്തുക്കളും, സുതാര്യമല്ലാത്ത ദുരൂഹ യാത്രകളും നടത്താനുള്ള സൗകര്യമല്ല ഈ ഭരണഘടനാ പദവി.
അന്ന്,
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ''വടശേരി ദാമോദര മേനോന്‍ സതീശന്‍'' എന്ന താങ്കള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത് അജ്ഞാത സ്പോണ്‍സര്‍മാരുടെയും,ദുരൂഹ പരിചയക്കാരുടെയും ചെലവില്‍ ഭരിക്കാനല്ല. അതൊക്കെ മറച്ചു വയ്ക്കാമെന്നും,അധോലോകക്കാര്‍ക്ക് വിധേയപ്പെട്ട് ഭരണം നടത്താമെന്നും അന്ന് ചൊല്ലിയ ആ സത്യപ്രതിജ്ഞയില്‍ ഉണ്ടായിരുന്നുമില്ല!
തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മലയാളിയായ ഒരു പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം അറേഞ്ച് ചെയ്തു തന്നതെന്നും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയും ഇത്തരത്തില്‍ സഞ്ചരിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ സഞ്ചരിക്കുന്നവരാണെന്നും വി ഡി സതീശന്‍ ന്യായീകരിച്ചു.
.jpg)

