ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു ; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം
Aug 5, 2026, 06:26 IST
അപകടത്തില്‍ എംഎല്‍എയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു.
ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ഓമല്ലൂര്‍ ഷട്ടര്‍ മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ എംഎല്‍എയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎല്‍എ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാര്‍ വന്നിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

