കുട്ടികളുടെ പ്രതിവർഷ വരയുത്സവം ‘അപ്പൂപ്പൻതാടി’ 19 ന് ക്രാഫ്റ്റ് വില്ലേജിൽ

google news
appoppanthadi

തിരുവനന്തപുരം: അപ്പൂപ്പൻ താടിപോലെ പാറിപ്പറന്നുനടന്ന് കാഴ്ചകൾ കാണാനും ചിത്രം വരച്ച് സമ്മാനം നേടാനും കുട്ടികൾക്ക് ഇക്കൊല്ലവും കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് അവസരം ഒരുക്കുന്നു. ‘അപ്പൂപ്പൻതാടി’ എന്നു പേരിട്ട പരിപാടി നവംബർ 19-നാണ്.

എൽ‌കെ‌ജി, ഒന്നുമുതൽ ഏഴുവരെ ക്ലാസുകാർ, എട്ടുമുതൽ 12 വരെ ക്ലാസുകാർ എന്നിങ്ങനെ മൂന്നു വിഭാഗമായാണു മത്സരം. എൽ‌കെജിക്ക് സമ്മാനങ്ങളും സ്കൂൾ വിഭാഗങ്ങൾക്കു രണ്ടിനും 5,000, 3,000, 2,000 രൂപവീതമുള്ള മൂന്നു ക്യാഷ് പ്രൈസുകളും നല്കും. ഫലപ്രഖ്യാപനവും സമ്മാനവിതരണവും പിന്നീട് നടത്തും.

രാവിലെ 11 മുതൽ 4 വരെയാണ് മത്സരം. അതിനുമുമ്പ് എത്തി ഹാജർ രേഖപ്പെടുത്തണം. വാട്ടർകളറോ അക്രിലിക് കളറോ ഉപയോഗിക്കാം. അതു കുട്ടികൾ കൊണ്ടുവരണം. വരയ്ക്കാനുള്ള ആർട്ട് പേപ്പർ ക്രാഫ്റ്റ് വില്ലേജ് നല്കും. പുറത്തുനിന്നുള്ള ഭക്ഷണം അനുവദനീയമല്ല.

പങ്കെടുക്കാൻ ഇതിനകം രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും അവസരം ഉണ്ട്. പ്രവേശനഫീസ് 100 രൂപയാണ്. ഇത് ഓൺലൈനായി അടയ്ക്കാം. മത്സരദിവസം നേരിട്ടെത്തിയും രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. നിബന്ധനകൾക്കും മറ്റു വിവരങ്ങൾക്കും രജിസ്ട്രേഷനും 9288001155, 9288001198 എന്നീ നമ്പരുകളിൽ വിളിക്കുകയോ kacvkovalam.com/shop/appoppan-thaadi എന്ന വെബ് പേജ് സന്ദർശിക്കുകയോ ചെയ്യാം.

Tags