’12 വര്‍ഷങ്ങള്‍ക്ക് ശേഷം മില്‍മയിലെ വിവിധ തസ്തികകളിലേക്ക് നിയമനം, സംസ്ഥാനത്താകെ 198 ഒഴിവുകള്‍
’12 വര്‍ഷങ്ങള്‍ക്ക് ശേഷം മില്‍മയിലെ വിവിധ തസ്തികകളിലേക്ക് നിയമനം, സംസ്ഥാനത്താകെ 198 ഒഴിവുകള്‍
Nov 5, 2025, 19:26 IST
മില്‍മയിലെ ജോലിക്കായുള്ള റിക്രൂട്ട്മെൻ്റിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി മന്ത്രി ജെ ചിഞ്ചുറാണി. തിരുവനന്തപുരം, മലബാർ മേഖലയിൽ നിരവധി ഒഴിവുകൾ ഉണ്ടെന്നും മില്‍മയില്‍ നിയമന നടപടികൾ സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മേഖലയിൽ നിയമനം നടക്കുന്നത്. വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
tRootC1469263">മലബാർ മേഖലയിൽ 23 ഓളം വരുന്ന തസ്തികകളിൽ 47 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന നൽകുന്നതായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ഭിന്നശേഷി വിഭാഗം എന്നിവർക്ക് ചട്ടപ്രകാരമുള്ള സംവരണം നൽകിയിട്ടുള്ളതാണ് വിജ്ഞാപനമെന്ന് മന്ത്രി പറഞ്ഞു.
.jpg)

