ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം ഒരു യുവ എം.പി.യുടെ ശുപാര്‍ശയില്‍ ; വെളിപ്പെടുത്തലുമായി കെ ബാബു
ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം
കൊച്ചി: ഗവ പ്ലീഡറെ നിയമനം ഒരു യുവ എം.പി.യുടെ ശുപാര്‍ശയിലെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. ബാബു. വിവാദനിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കെ.എസ്.യു. മുഖ്യമന്ത്രി തര്‍ക്കം തുടരുമ്പോള്‍ നേതാക്കള്‍ ഒന്നൊന്നായി അഭിപ്രായവുമായി രംഗത്ത് വരികയാണ്.
യുവ എം.പി. ആരാണെന്ന് വെളിപ്പെടുത്താന്‍ കെ.ബാബു കൂട്ടാക്കിയില്ല.കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം.
അതേസമയം അത് ഷാഫി പറമ്പിലോ, ഹൈബി ഈഡനോ അല്ലെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ മുന്‍മന്ത്രി ഉദ്ദേശിച്ചത് ഡീന്‍ കുര്യാക്കോസ് ആണെന്ന തരത്തിലുള്ള ചര്‍ച്ചകളും മുറുകുകയാണ്. മുഖ്യമന്ത്രി പഴി കേള്‍ക്കുന്നത് ഒരു എം.പി.യുടെ ശുപാര്‍ശയില്‍ ആണെന്നും ഗവ.പ്ലീഡര്‍ നിയമനത്തില്‍ എല്ലായ്‌പ്പോഴും രാഷ്ട്രീയം മാത്രം പരിഗണിക്കാനാകില്ല. യോഗ്യത കൂടി പരിഗണിക്കണമെന്നും ബാബു പറഞ്ഞു.
.jpg)

