നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ നിയമനം

teacher
teacher

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എൻജിനിയറിങ് ഗ്രാഫിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിന് 30ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദത്തിൽ (ബി.ടെക്) ഒന്നാം ക്ലാസാണ് യോഗ്യത. നിയമനം ഒരു സെമസ്റ്ററിലേക്ക് മാത്രമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2802686, ഇ-മെയിൽ: gptcnedumangad@gmail.com

tRootC1469263">


കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

എംസിഎ അല്ലെങ്കിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ് &എൻജിനിയറിങ് / ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്‌മെന്റ്, നെറ്റ് വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടറിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ Database / Application Server Administration ൽ പ്രവൃത്തി പരിചയം അഭികാമ്യം. 28,100 രൂപയാണ് പ്രതിമാസ ശമ്പളം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 27ന് രാവിലെ 9ന് തിരുവനന്തപുരം, പൂജപ്പുര സ്ഥിതി ചെയ്യുന്ന സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ ഹെഡ് ഓഫീസിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്

Tags