സംസ്കൃത യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് അധ്യാപക നിയമനം


കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ ഒഴിവുള്ള ഗസ്റ്റ് ലക്ച്ചറർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിവിധ പഠനവകുപ്പുകളിലായി നൂറോളം അധ്യാപക നിയമനങ്ങളാണ് നടക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ മെയ് 12 നകം ഓൺലൈൻ അപേക്ഷ നൽകണം.
tRootC1469263">തസ്തിക & ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ച്ചറർ റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. കാലടി മുഖ്യകാമ്പസിലും, പ്രാദേശിക കാമ്പസുകളിലും ഒഴിവുകളുണ്ട്.
പഠനവകുപ്പുകൾ
ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ
ഹിസ്റ്ററി
മലയാളം
മ്യൂസിക്
പെയിന്റിങ്
ഫിലോസഫി
കായികപഠനം
സംസ്കൃതം ജനറൽ
സംസ്കൃതം ന്യായം
സംസ്കൃതം സാഹിത്യം
സംസ്കൃതം വേദാന്തം
സംസ്കൃതം വ്യാകരണം
ഹിന്ദി
ഭരതനാട്യം
മോഹിനിയാട്ടം
ഭൂമിശാസ്ത്രം
അറബിക്
ഉറുദു
മനശാസ്ത്രം
സോഷ്യൽ വർക്ക്
സോഷ്യോളജി
തിയറ്റർ
ട്രാൻസ്ലേഷൻ സ്റ്റഡീസ്
കംപാരിറ്റീവ് ലിറ്ററേച്ചർ
ആയൂർവേദം
മ്യൂസിയോളജി

യോഗ്യത
2018ലെ യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യത വേണം. ബിഎഡ് അഭിലഷണീയം.
യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും.
ശമ്പളം
യുജിസി യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകർക്ക് 35000 രൂപ പ്രതിമാസം ലഭിക്കും.
പിജി യോഗ്യതയുള്ളവർക്ക് 25000 രൂപ പ്രതിമാസം ലഭിക്കും.
അപേക്ഷ
താൽപര്യമുള്ളവർ മെയ് 12ന് മുൻപായി യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷയുടെ ഹാർഡ് കോപ്പി അതത് വകുപ്പ് മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15 ആണ്.
എസ്.സി/എസ്.ടിക്കാർക്ക് 500 രൂപയും, മറ്റുള്ളവർക്ക് 750 രൂപയും അപേക്ഷ ഫീസുണ്ട്.
വെബ്സൈറ്റ്: www.ssus.ac.in