സഹകരണ സംഘം/ ബാങ്കുകളിൽ നിയമനം

job

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് സഹകരണ സർവിസ് പരീക്ഷാ ബോർഡ് ഓൺലൈനിൽ അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സംഘങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്‍ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.

tRootC1469263">

കാറ്റഗറി നമ്പർ 34/2025 ജൂനിയർ ക്ലർക്ക് തസ്തികക്ക് ജനുവരി 16 വരെയും കാറ്റഗറി നമ്പർ 35-41 വരെ തസ്തികകൾക്ക് 22 വരെയും കാറ്റഗറി നമ്പർ 42/2025 (ജൂനിയർ ക്ലർക്ക്) കാറ്റഗറി തസ്തികക്ക് ജനുവരി 23 വരെയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.inൽ ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ നിർദേശാനുസരണം അപേക്ഷിക്കാം.
സംക്ഷിപ്ത വിവരങ്ങൾ ചുവടെ:

ജൂനിയർ ക്ലർക്ക് (കാറ്റഗറി നമ്പർ 34/2025): ഒഴിവുകൾ 13, ശമ്പളം 17,590-43,450 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷൻ (ജെ.ഡി.സി) അല്ലെങ്കിൽ ബി.കോം (സഹകരണം) അല്ലെങ്കിൽ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി &ബി.എം/എച്ച്.ഡി.സി/എച്ച്.ഡി.സി.എം യോഗ്യതയുള്ളവരെയും പരിഗണിക്കും). പ്രായം 18-40. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16.

സഹകരണ സംഘം/ ബാങ്കുകളിൽ നിയമനം ; അപേക്ഷിക്കാം 

അസിസ്റ്റന്റ് സെക്രട്ടറി /ചീഫ് അക്കൗണ്ടന്റ്/ഡെപ്യൂട്ടി ജനറൽ മാനേജർ/അസിസ്റ്റന്റ് ജനറൽ മാനേജർ/ബ്രാഞ്ച് മാനേജർ: (കാറ്റഗറി നമ്പർ 35/2025) ഒഴിവുകൾ 9, യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും സഹകരണ ജൂനിയർ/ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി &ബി.എം/എച്ച്.ഡി.സി) അല്ലെങ്കിൽ ബി.എസ് സി/എം.എസ് സി (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ ബി.കോം (സഹകരണം) (50 ശതമാനം മാർക്കിൽ കുറയരുത്). പ്രായം 18-40.

ജൂനിയർ ക്ലർക്ക്-സൂപ്പർ ഗ്രേഡ് ബാങ്കുകൾ: (കാറ്റഗറി നമ്പർ 36/2025), ഒഴിവുകൾ 19.

ജൂനിയർ ക്ലർക്ക്-സ്പെഷൽ ഗ്രേഡ്: ക്ലാസ് 1 ബാങ്കുകൾ (കാറ്റഗറി നമ്പർ 37/2025), ഒഴിവുകൾ 43.

ജൂനിയർ ക്ലർക്ക് (ക്ലാസ് 2 മുതൽ 7 വരെയുള്ള ബാങ്കുകൾ): (കാറ്റഗറി നമ്പർ 38/2025), ഒഴിവുകൾ 18.

യോഗ്യത: കാറ്റഗറി നമ്പർ 34/2025ലെ ജൂനിയർ ക്ലർക്ക് തസ്തികയുടെ യോഗ്യത ഉള്ളവർക്ക് കാറ്റഗറി 36-38 വരെ തസ്തികകൾക്ക് അപേക്ഷിക്കാം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: (കാറ്റഗറി നമ്പർ 39/2025), ഒഴിവുകൾ 4. യോഗ്യത: എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക് കമ്യൂണിക്കേഷൻ), സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-40.

ഡേറ്റാ എൻട്രി ഓപറേറ്റർ (കാറ്റഗറി നമ്പർ 40/2025): ഒഴിവുകൾ മൂന്ന്. യോഗ്യത: ബിരുദവും അംഗീകൃത ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40 വയസ്സ്.

ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 41/2025), ഒഴിവ് 1. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. കെ.ജി.ടി.ഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ്റൈറ്റിങ് (ലോവർ), പ്രായം 18-40. കാറ്റഗറി നമ്പർ 35-41/2025 വരെ തസ്തികകൾക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22.

Tags