എസ്.സി.ഇ.ആർ.ടിയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ ഡെപ്യൂട്ടേഷൻ നിയമനം

job
job

കേരള സർക്കാരിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് മലയാളം, എഡ്യുക്കേഷൻ ടെക്‌നോളജി വിഷയങ്ങളിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന ഫുൾടൈം അദ്ധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

tRootC1469263">


അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം മേയ് 12 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുളളവരെ തെരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.
 

Tags