പാരാമെഡിക്കൽ കോഴ്‌സുകൾ പ്രവൃത്തി പരിചയത്തിന് അപേക്ഷിക്കാം


വിവിധ പാരാമെഡിക്കൽ കോഴ്‌സുകൾ പൂർത്തീകരിച്ചവർക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു വർഷത്തെ കാലാവധി അടിസ്ഥാനത്തിൽ പ്രവൃത്തി പരിചയത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗ് ഓഫീസർ (ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്), റേഡിയോഗ്രഫർ (ഗവ. അംഗീകൃത 2 വർഷ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി അല്ലെങ്കിൽ ഗവ. അംഗീകൃത 3 വർഷത്തെ ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി അല്ലെങ്കിൽ ഗവ. അംഗീകൃത ബി എസ് സി എം ആർ ടി ഡിഗ്രി), ലാബ് ടെക്‌നീഷ്യൻ (ഗവ.അംഗീകൃത 2 വർഷത്തെ ഡി എം എൽ ടി കോഴ്സ്).
ഇ സി ജി ടെക്‌നീഷ്യൻ (ഗവ. അംഗീകൃത വി.എച്ച്.സി ഇ.സി.ജി & ഓഡിയോമെട്രി), ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ (ഗവ.അംഗീകൃത 2 വർഷത്തെ ഡി എം എൽ ടി കോഴ്സ്), ഡയാലിസിസ് ടെക്‌നീഷ്യൻ( ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി -ഗവൺമെന്റ് അംഗീകൃതം), അനസ്‌തേഷ്യ ടെക്‌നീഷ്യൻ (ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള അനസ്‌തേഷ്യ & ഓപറേഷൻ തിയേറ്റർ ടെക്‌നോളജിയിലെ ഡിപ്ലോമ), ഫാർമസിസ്റ്റ് (ഗവ.അംഗീകൃത ഡി. ഫാം), റെസ്പിറേറ്ററി ടെക്‌നീഷ്യൻ (ഗവ. അംഗീകൃത ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്‌നോളജി).

ന്യൂറോ ടെക്‌നീഷ്യൻ (ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ന്യൂറോ ടെക്‌നോളജി), ഫിസിയോതെറാപ്പിസ്റ്റ് (ഗവ. അംഗീകൃത ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി ബിരുദം), ലിഫ്റ്റ് ഓപ്പറേറ്റർ (ഗവ. അംഗീകൃത എൽ ടി ഐ ലിഫ്റ്റ് മെക്കാനിക്ക് ഡിപ്ലോമ (എസ് സി വി ടി അല്ലെങ്കിൽ എൻ സി വി ടി). പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് അല്ലാതെ മറ്റ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കില്ല. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകണം. ഫോൺ-0483 2762037.