ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്ക് പ്രവേശനത്തിനു അപേക്ഷിക്കാം


കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സി-ഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ (എം ടെക്ക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.
tRootC1469263">ഇലക്ട്രോണിക്‌സിൽ വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം ടെക് നൽകുന്നത്.
വെള്ളയമ്പലത്തെ സി-ഡാക്ക് ക്യാമ്പസിലാണ് ഇ ആർ ആൻഡ് ഡി സി ഐ – ഐടി പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സി-ഡാക്കിലും മറ്റു മികച്ച ഐടി-ഇലക്ട്രോണിക്‌സ് കമ്പനികളിലും പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം പ്രോജെക്ട് എൻജിനിയറായി സി-ഡാക്കിൽ തന്നെയോ മറ്റു മികച്ച കമ്പനികളിലോ പ്ലേസ്മെന്റിന് അവസരം ലഭിക്കും.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക്: erdciit.ac.in, 8547897106, 0471-2723333