മത്സ്യഫെഡും ദേശീയ ന്യൂനപക്ഷ വികസന കോർപ്പറേഷനും സംയുക്തമായി നൽകുന്ന വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം

loan
loan

മത്സ്യഫെഡും ദേശീയ ന്യൂനപക്ഷ വികസന കോർപ്പറേഷനും സംയുക്തമായി നൽകുന്ന വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായവരുടെ മക്കൾക്കാണ് ഉന്നത വിദ്യാഭ്യാസത്തിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്. 5 വർഷത്തിൽ അധികരിക്കാത്ത സാങ്കേതികവും തൊഴിൽപരമായ കോഴ്സുകൾക്കാണ് സഹായം. ഇന്ത്യയിലെ കോഴ്സുകൾക്ക് പരമാവധി 20 ലക്ഷം രൂപ വരെയും ഇന്ത്യക്ക് പുറമേയുള്ള കോഴ്സുകൾക്ക് പരമാവധി 30 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും.

tRootC1469263">


കോഴ്സ് പൂർത്തീകരിച്ച് 6 മാസം കഴിയുകയോ അല്ലെങ്കിൽ തൊഴിൽ ലഭിച്ചതിനു ശേഷമോ (ഏതാണോ ആദ്യം) അതു വരെ വായ്പയ്ക്ക് മോറട്ടോറിയം നൽകും. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുള്ളവർക്ക് 3 ശതമാനവും 8 ലക്ഷം രൂപ വരെയുള്ളവർക്ക് 8 ശതമാനവും 8 ലക്ഷം രൂപ വരെയുള്ള വനിതാ അപേക്ഷകർക്ക് 3 ശതമാനവുമാണ് വാർഷിക പലിശ നിരക്ക്. താൽപര്യമുള്ളവർ മത്സ്യഫെഡിന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോർഡ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: www.matsyafed.in, 0471-2458606, 2457756, 2457172.

Tags