ജാമിയ മിലിയ്യ ഇസ്ലാമിയ്യ സർവകലാശാലയിൽ വിവിധ യുജി, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
ജാമിയ മിലിയ്യ ഇസ്ലാമിയ്യ (ജെഎംഐ)യിൽ വിവിധ യുജി, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പിഎച്ച്ഡി പ്രോഗ്രാമുകളുടെ പ്രവേശന നടപടികൾ പിന്നീടായിരിക്കും. 50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു/ തത്തുല്യമാണ് ബിരുദ പ്രോഗ്രാമുകൾക്കുള്ള യോഗ്യത. ബിരുദാനന്തര പ്രോഗ്രാമുകൾക്ക് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. ജെഎംഐ തന്നെ നടത്തുന്ന എൻട്രൻസ് പരീക്ഷ, അഭിമുഖം അല്ലെങ്കിൽ ഗ്രൂപ്പ് ഡിസ്കഷൻ വഴിയാണ് ഭൂരിഭാഗം പ്രോഗ്രാമുകൾക്കും പ്രവേശനം നൽകുക.
tRootC1469263">ബിഎസ്‌സി (ഓണേഴ്സ്) അപ്ലൈഡ് മാത്തമാറ്റിക്സ്, ബിഎസ്‌സി മൾട്ടിഡിസിപ്ലിനറി, ബിഎ ഓണേഴ്സ് പ്രോഗ്രാമുകളടക്കം 8 ബിരുദ പ്രോഗ്രാമുകൾ, 14 ഡിപ്ലോമ/അഡ്വാൻസ് ഡിപ്ലോമ പ്രോഗ്രാമുകൾ, 3 ബിരുദാനന്തര പ്രോഗ്രാമുകൾ എന്നിവയ്‌ക്ക് സിയുഇടി യുജി/പിജി വഴിയാണ് പ്രവേശനം.
വിഖ്യാതമായ എജെകെ മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്‍ററിൽ മാധ്യമപ്രവർത്തനം പഠിക്കാനുള്ള അവസരം അടക്കം, വിവിധ പഠന കേന്ദ്രങ്ങളിലായി പല പ്രോഗ്രാമുകളുണ്ട്. വിവിധ എംഎസ്‌സി പ്രോഗ്രാമുകൾ, ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകൾ, ബിടെക് റോബോട്ടിക്സ് ആൻഡ് എഐ, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് തുടങ്ങി 30 പുതിയ പ്രോഗ്രാമുകൾ ഈ വർഷം ആരംഭിക്കുന്നുമുണ്ട്. ജെഎംഐ നടത്തുന്ന പ്രവേശന പരീക്ഷയ്‌ക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: www.jmi.ac.in ഇ മെയിൽ: admissi on @ jmi.ac.in
.jpg)


