പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ അപേക്ഷ ക്ഷണിച്ചു

teacher

അസിസ്റ്റന്റ് പ്രൊഫസർ അകാൻ താത്പര്യമുള്ളവർക്കിതാ മികച്ച അവസരം. കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിൽ അസി. പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ആണ് താൽകാലിക നിയമനം നടത്തുന്നത്. എം.ടെക് ആണ് നിയമനത്തിനുള്ള യോഗ്യത.

tRootC1469263">

താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി ഏഴിന് രാവിലെ 10 മണിക്ക് കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്കായി 0477 2267311, 9846597311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
 

Tags