ജോലി അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

apply now

അസാപ് കേരള സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് അനലിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള നൂതന മാറ്റങ്ങൾക്കനുസൃതമായി ഉദ്യോഗാർത്ഥികളെ തൊഴിൽ സജ്ജരാക്കുന്ന രീതിയിലാണ് കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾക്ക് കോഴ്സിന് അപേക്ഷ സമർപ്പിക്കാം. അതേസമയം, സപ്ലൈ ചെയിൻ കോഴ്സിന് പ്രസക്തമായ പ്രവൃത്തിപരിചയം കൂടി പരിഗണിക്കും.

tRootC1469263">


സപ്ലൈ ചെയിൻ അനലിസ്റ്റ് കോഴ്സിന് എൻഎസ്ക്യുഎഫ് ലെവൽ 5 അംഗീകാരവും, ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിന് എൻഎസ്ക്യുഎഫ് ലെവൽ 4 അംഗീകാരവും ഉണ്ട്. വിദഗ്ധ പരിശീലനത്തോടൊപ്പം രണ്ട് കോഴ്സുകൾക്കും സൗജന്യ പ്ലേസ്‌മെന്റ് ഗ്രൂമിംഗ് സൗകര്യവും അസാപ് കേരള നൽകുന്നുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ asapkerala.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9995288833, 9895006316 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags