വിവിധ ഏവിയേഷൻ കോഴ്സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

flight

എയർപോർട്ടുകളില്‍ തീപിടിത്തവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിലെ പ്രവർത്തനങ്ങളാണ് ഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റസ്ക്യു ആൻഡ് ഫയർഫൈറ്റിങ് കോഴ്സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്

കൊച്ചി:  കൊച്ചി ഏവിയേഷൻ സ‌ർവീസസില്‍ പിജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ച്‌ മേയ് 11 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

കുസാറ്റിന്റെ അംഗീകാരമുള്ള പ്രോഗ്രാമുകളാണിത്. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റസ്ക്യു ആൻഡ് ഫയർഫൈറ്റിങ്, പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ് എന്നിവയാണ് പ്രധാന കോഴ്സുകള്‍

എയർപോർട്ടുകളില്‍ തീപിടിത്തവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിലെ പ്രവർത്തനങ്ങളാണ് ഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റസ്ക്യു ആൻഡ് ഫയർഫൈറ്റിങ് കോഴ്സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോഴ്സിലേക്ക് 50 സീറ്റുകളാണുള്ളത്.

ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് മൂന്ന് ലക്ഷം രൂപയാണ് ഫീസ്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ പഠിച്ച്‌ പ്ലസ് ടു പാസായവർക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവർക്കും അപേക്ഷിക്കാം

ലൈറ്റ് മോട്ടർ വെഹിക്കിള്‍ ലൈസൻസ് വേണം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്. 18 മുതല്‍ 27 വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

പുരുഷന്മാർക്ക് കുറഞ്ഞത് 167 സെന്റീമീറ്റ‍ർ ഉയരവും 55 കിലോഗ്രാം ഭാരവും വേണം. സ്ത്രീകള്‍ക്ക് 157 സെന്റീമീറ്റ‍ർ ഉയരവും 45 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം. നല്ല കാഴ്ചശക്തിയുമുണ്ടാകണം.

പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സില്‍ എയർലൈൻ മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് തുടങ്ങിയവയില്‍ എൻട്രി ലവല്‍ ജോലികള്‍ ലഭിക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്.ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം. 20 - 26 വരെ പ്രായമുള്ള, ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ഫീസ്: 1.77 ലക്ഷം രൂപ,

Tags