യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ ഇന്ന് അവസാനിക്കും
യൂണിവേഴ്സിറ്റികളില്‍ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം വിവിധ ജില്ലകളിലായി പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ നാളെ അവസാനിക്കും.ഡിഗ്രി യോഗ്യതയില്‍ നടക്കുന്ന റിക്രൂട്ട്മെന്റിന് കേരളത്തിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും ഒഴിവുകള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ളവർ സമയം കളയാതെ എത്രയും പെട്ടെന്ന് അപേക്ഷിക്കാൻ ശ്രമിക്കുക. വിശദ വിവരങ്ങള്‍ ചുവടെ,
tRootC1469263">തസ്തിക അസിസ്റ്റന്റ്
സ്ഥാപനം യൂണിവേഴ്സിറ്റികള്
കാറ്റഗറി നമ്ബർ 454/2025
അപേക്ഷ ഡിസംബർ 31 വരെ
തസ്തികയും ഒഴിവുകളും
യൂണിവേഴ്സിറ്റികളില്‍ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം വിവിധ ജില്ലകളിലായി പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,300 രൂപമുതല്‍ 83,000 രൂപവരെ ശമ്ബളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.യോഗ്യത
ഒരു അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില്‍ നിന്ന് ഏതെങ്കിലും ഡിഗ്രി വിജയിച്ചിരിക്കണം.
പ്രൊബേഷൻ
തെരഞ്ഞെടുക്കപ്പെടുന്നവർ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്നു വർഷത്തെ സർവ്വീസിനിടയില്‍ ആകെ രണ്ട് വർഷക്കാലം പ്രൊബേഷനിലായിരിക്കും. ഈ കാലയളവിനുള്ളില്‍ ഉദ്യോഗാർത്ഥി സെക്രട്ടറിയേറ്റ് മാനുവല്‍, അക്കൗണ്ട്സ് ടെസ്റ്റ് എന്നിവ പാസ്സായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
.jpg)


