ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

application
application

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2025- 26 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രവേശനത്തിന് അപേക്ഷിക്കാം . അപേക്ഷകര്‍ കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷയോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റ് ഏതെങ്കിലും യോഗ്യതാപരീക്ഷയോ 45 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാര്‍ ആകെ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എല്‍ ബി എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് മാത്രമേ B.Des കോഴ്സിന് ചേരാന്‍ അര്‍ഹതയുണ്ടാവുകയുള്ളൂ.

തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഏപ്രില്‍ 10 മുതല്‍ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22 ആണ്. പൊതുവിഭാഗത്തിന് 1,300 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്.

വ്യക്തിഗത വിവരങ്ങള്‍ വെബ്സൈറ്റില്‍ ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധ രേഖകള്‍ അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 2560327.

Tags