കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളിയ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എപി വിഭാഗം നേതാക്കള്‍
കാന്തപുരത്തിന്റെ സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീടുകളില്‍ ഇരിക്കണമെന്ന പ്രസ്താവനയെ പൂര്‍ണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കാന്തപുരം വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കാന്തപുരത്തിന്റെ സ്ത്രീകള്‍ അടങ്ങിയൊതുങ്ങി വീടുകളില്‍ ഇരിക്കണമെന്ന പ്രസ്താവനയെ പൂര്‍ണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
കാന്തപുരത്തിന്റേത് 19 ാം നൂറ്റാണ്ടിലെ നിലപാടാണെന്നും ഇസ്ലാമിന്റെ ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനം ചെയ്‌തെന്നുമായിരുന്നു പ്രസ്താവന തള്ളിക്കൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല. ശക്തിയായ എതിര്‍പ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് രാത്രി കെ.പി. നൗഷാദ് അലി എം.എല്‍.എ, ഖലീല്‍ ബുഖാരി തങ്ങള്‍, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്.
സ്ത്രീവിരുദ്ധ സര്‍ക്കുലര്‍ വിഷയത്തില്‍ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. സിപിഎം നേതാക്കളില്‍ കാന്തപുരത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത പി കെ ശ്രീമതിയെയും പി ജയരാജനെയും തള്ളി സിപിഎം നേതാക്കളായ ടി കെ ഹംസയും കെടി ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തുവന്നു.
.jpg)

