സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ ഏത് നീക്കത്തെയും പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

rajeev chandrasekhar

സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കുമെന്ന് വ്യക്തമാക്കി.

സ്ത്രീകളുടെ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും കേരളത്തെ പിന്തിരിപ്പന്‍ സാമൂഹിക വ്യവസ്ഥയിലേക്ക് നയിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അദ്ദേഹം, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കുമെന്ന് വ്യക്തമാക്കി.

''മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവന്‍ 'മതം, മതം, മതം' എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,'' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇത്തരം പ്രസ്താവനകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags