മധുര കോട്ടയിലേക്ക് പോകുന്നതിന് ഇപ്പോഴേ കുനിയേണ്ടതില്ല ,മന്ത്രി സ്ഥാനം ഇടത് മുന്നണി തീരുമാനിക്കും : ആൻ്റണി രാജു

ഹരികൃഷ്ണൻ . ആർ
മന്ത്രി സഭാ പുന: സംഘടനാ ചർച്ച പുരോഗമിക്കുമ്പോൾ മന്ത്രിമാരെ ഇടതു പക്ഷ മുന്നണി തീരുമാനിക്കുമെന്ന് വ്യക്തമാക്കി ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ആൻ്റണി രാജു .ജാതി , മതം നോക്കി മന്ത്രി സ്ഥാനം നിശ്ചയിക്കുന്ന പാർട്ടിയല്ല ഇടതു പക്ഷ ജനാധിപത്യ മുന്നണി .
അർഹരായവർ പരിഗണനയിലുണ്ടെങ്കിൽ അവർക്ക് മന്ത്രി സ്ഥാനം നൽകുന്നതിൽ തെറ്റില്ല .മന്ത്രി സ്ഥാനം താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഒരു ദിവസം മുഴുവൻ ഇക്കാര്യം ചർച്ചയായത് നിങ്ങളും അറിഞ്ഞിരിക്കില്ലേ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ആൻ്റണി രാജു മറുപടി പറഞ്ഞു .
പെർഫോർമൻസ് മോശമായതിൻ്റെ പേരിൽ മന്ത്രി സ്ഥാനം മാറ്റി നൽകുന്നതിനെ പറ്റി മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ പെർഫോർമൻസ് ഒരു മന്ത്രിയുടെ അല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പെർഫോർമൻസ് ആണ് ജനാധിപത്യ വിശ്വാസികൾ വിശ്വാസത്തിലെടുത്തിരിക്കുന്നതെന്നും അദ്ദേഹം മറുപടി പറഞ്ഞു .
പെർഫോർമൻസിൽ ആരും തന്നെ പിന്നോട്ടല്ലെന്നും മന്ത്രി മാരുടെ പെർഫോർമൻസിൽ എന്തെങ്കിലും പോരായ്മ ജനങ്ങൾ ചൂണ്ടിക്കാട്ടിയാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മധുര കോട്ടയിലേക്ക് പോകുന്നതിന് ഇപ്പോഴെ കുനിയേണ്ടതുണ്ടോ എന്നും മന്ത്രി സഭാ പുന:സംഘടനയെ പറ്റി അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനെ ചെറുതായി പരിഹസിച്ചു .
മന്ത്രി സ്ഥാനം വരുന്നതും പോകുന്നതും സ്വാഭാവികമാണെന്നും നവംബറിൽ നടക്കുന്ന മന്ത്രിസഭാ പുന:സംഘടനയെ മുന്നിൽ കണ്ടു കൊണ്ട് മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ആൻ്റണി രാജു പ്രതികരിച്ചു .