ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്ന് ആന്റോ; വീട്ടില്‍നിന്ന് പിടിച്ചത് 138 മദ്യക്കുപ്പികള്‍, ഡോളര്‍ കണ്ടെത്തിയതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറും
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെയ്ക്കലും, അനധികൃത മദ്യവില്‍പ്പന-വില്പനയ്ക്കായി മദ്യം സൂക്ഷിക്കല്‍, നികുതിവെട്ടിച്ച് മദ്യം കൈവശംവെയ്ക്കല്‍ തുടങ്ങിയവയാണ് ആന്റോയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ എക്സൈസ് കേസില്‍ എഫ്ഐആര്‍ പകര്‍പ്പ് പുറത്ത്. ആന്റോയുടെ വീട്ടില്‍നിന്ന് 138 മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതായാണ് എഫ്ഐആറില്‍ പറയുന്നത്. ഏകദേശം 67 ലിറ്ററോളം വരുമിത്. അനധികൃതമായി അളവില്‍ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്സൈസ് ആന്റോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെയ്ക്കലും, അനധികൃത മദ്യവില്‍പ്പന-വില്പനയ്ക്കായി മദ്യം സൂക്ഷിക്കല്‍, നികുതിവെട്ടിച്ച് മദ്യം കൈവശംവെയ്ക്കല്‍ തുടങ്ങിയവയാണ് ആന്റോയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
അതിനിടെ, മെസ്സിയെ കൊണ്ടുവരാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ എസ്ഐടി നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍നിന്ന് 6300 ഡോളറും എസ്ഐടി സംഘം കണ്ടെടുത്തിട്ടുണ്ട്. ഡോളര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എസ്ഐടി കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി വേണമെന്നും കേന്ദ്ര ഏജന്‍സികളോട് ആവശ്യപ്പെടും.
.jpg)