ആന്റോ അഗസ്റ്റിന്‍ കൂടുതല്‍ കുരുക്കിലേക്ക്, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി എസ്‌ഐടി, ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
Sep 19, 2026, 08:34 IST
റെയ്ഡില്‍ കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടും
മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ ആന്റോ അഗസ്റ്റിന്‍ കൂടുതല്‍ കുരുക്കിലേക്ക്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി എസ്‌ഐടി. കേന്ദ്രഏജന്‍സികള്‍ക്ക് എസ്‌ഐടി ഉടന്‍ റിപ്പോര്‍ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക.
റെയ്ഡില്‍ കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടും. ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉള്‍പ്പെടെ ഡോളറടക്കം വിദേശ കറന്‍സികള്‍ റെയ്ഡില്‍ കണ്ടെടുത്തിരുന്നു. കറന്‍സികളും ഇലക്ട്രോണിക്, ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്നലെ കോടതിക്ക് കൈമാറിയിട്ടുണ്ട്.
.jpg)

