ഇടുക്കിയിൽ യുവാവിന്റെ ഓട്ടോറിക്ഷയ്ക്ക് മൂന്നാം തവണയും തീയിട്ട് സാമൂഹ്യവിരുദ്ധർ

Anti-social elements set fire to a young man's autorickshaw for the third time in Idukki
Anti-social elements set fire to a young man's autorickshaw for the third time in Idukki

രാജാക്കാട്: ഇടുക്കിയിൽ കൊച്ചു മുല്ലക്കാനത്ത് മൂന്നാം തവണയും യുവാവിന്റെ ഓട്ടോറിക്ഷ സമൂഹ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചൂഴിക്കരയിൽ രാജേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് ചൊവാഴ്ച രാത്രിയിൽ തീയിട്ട് നശിപ്പിച്ചത്.

ഓട്ടം കഴിഞ്ഞുവന്ന് രാത്രിയിൽ അയൽപക്കത്തെ വീട്ടുവളപ്പിലാണ് രാജേഷ് ഓട്ടോറിക്ഷ നിർത്തിയിടാറുള്ളത്. ഇതിന് മുൻപ് രണ്ടു പ്രാവശ്യം ഇതേസ്ഥലത്ത് രാജേഷിന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചിരുന്നു. അന്ന് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഓട്ടോ കത്തിച്ചത്.

tRootC1469263">

വ്യക്തി വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണന്ന് രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാർ പറഞ്ഞു.

Tags