ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്
Jun 17, 2026, 06:22 IST
ചടയമംഗലം, വൈക്കം, ചാത്തന്നൂര്‍ നാദാപുരം മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായി.
ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായത്. രാഷ്ട്രീയ കാരണങ്ങള്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചടയമംഗലം, വൈക്കം, ചാത്തന്നൂര്‍ നാദാപുരം മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായി. വൈക്കത്ത് സികെ ആശക്ക് സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. അതേസമയം, ചാത്തന്നൂരില്‍ സ്വീകാര്യത ഇല്ലായിരുന്നെന്ന പാര്‍ട്ടി റിപ്പോര്‍ട്ടിനെ ചിഞ്ചുറാണി എതിര്‍ത്തു. നാദാപുരത്ത് മതന്യൂനപക്ഷം എതിരായെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്.
.jpg)

