'കേന്ദ്ര വിരുദ്ധ സമരം കാപട്യം; മോദി കുനിയാന്‍ പറയുമ്പോള്‍ പിണറായി ഇഴയുന്നു'; വിമര്‍ശിച്ച് രമേശ് ചെന്നിത്തല
കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍ അനക്കാത്തയാളാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റേ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരത്തെ പരിഹസിച്ച് കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അവഗണനയ്ക്കെതിരെ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സത്യാഗ്രഹം കാപട്യവും കോമഡിയുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
tRootC1469263">കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍ അനക്കാത്തയാളാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. തരം കിട്ടുമ്പോഴൊക്കെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ട് ഇവിടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹസമരവുമായി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേന്ദ്രഅവഗണനക്കെതിരെ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സത്യാഗ്രഹം
കാപട്യവും കോമഡിയുമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍അനക്കാത്തയാളാണ് മുഖ്യമന്ത്രി. തരം കിട്ടുമ്പോഴൊക്കെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയെയും, ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ട് ഇവിടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹസമരവുമായി ഇറങ്ങിയിരിക്കുകയാണ്.
കേരളത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തില്‍ നിന്നും പിടിച്ചുവാങ്ങാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതി്ല്‍ അമ്പേ പരാജയമായിരുന്നു പിണറായി സര്‍ക്കാര്‍. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പിഎം ശ്രീ പദ്ധതിയിലടക്കം ആരും അറിയാതെ ഡല്‍ഹിയില്‍ പോയി പഞ്ചപുഛമടക്കി ഒപ്പുവച്ചു തിരിച്ചുപോന്നു.
ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാരാണ് പിണറായിയുടെ സര്‍ക്കാര്‍ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിനുള്ള തിരിച്ചടി തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുകയും ചെയ്തു. അപ്പോള്‍ ജനങ്ങളെ പറ്റിക്കാന്‍ കേന്ദ്ര വിരുദ്ധ സമരം എന്ന കോമഡിയുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുകയാണ്.
പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഇളഭ്യത മാറ്റാനാണ് കേന്ദ്ര വിരുദ്ധ സമരവുമായി ഇറങ്ങിയിരിക്കുന്നത്.അല്ലാതെ കേരളത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. ഇതൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപ്പോകില്ല. ജനങ്ങള്‍ ഈ സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ്.
.jpg)


