അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

'Satyameva Jayate'; Ansiba responds after court orders to file case against actor Tini Tom

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ടിനിക്കെതിരേ ചുമത്തിയിരിക്കുന്നത്.

കൊച്ചി:  നടി അൻസിബയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി ടിനി ടോം. എറണാകുളം സെഷൻസ് കോടതിയിലാണ് അപേക്ഷ നൽ‌കിയത്.കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

അൻസിബയ്ക്കെതിരായ ജിഹാദി പരാമർശത്തിലാണ് ടിനി ടോമിനെതിരേ കേസ് . സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ടിനിക്കെതിരേ ചുമത്തിയിരിക്കുന്നത്.

പരാതിയില്‍ ടിനി ടോം ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കേസെടുക്കാന്‍ തക്കതായ തെളിവില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതിനെതിരെ അന്‍സിബ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയാണ് ഉണ്ടായത്. 

Tags