അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ആളല്ല, മാനനഷ്ടക്കേസ് നല്‍കും ; ലക്ഷ്മി പ്രിയ

ansiba

ഇനിയാണ് യഥാര്‍ത്ഥ നിയമ പോരാട്ടം ആരംഭിക്കുന്നത്

അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ആളല്ല താനെന്നും സത്യത്തിനും ധര്‍മ്മത്തിനും വിരുദ്ധമായി യാതൊന്നും നാളിതുവരെ ചെയ്തിട്ടില്ലെന്നും നടി ലക്ഷ്മിപ്രിയ. തരം പോലെ ഓരോ ചാനലിലും ഓരോ രീതിയില്‍ പറഞ്ഞത് തന്റെ കയ്യില്‍ തെളിവായി ഉണ്ട്. ഇനിയാണ് യഥാര്‍ത്ഥ നിയമ പോരാട്ടം ആരംഭിക്കുന്നത്. ഇത്രയധികം തന്നെ അധിക്ഷേപിച്ചതിന് അന്‍സിബ ഹസന്‍ ഉത്തരം പറഞ്ഞേ മതിയാവൂവെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. നട്ടാല്‍ കുരുക്കാത്ത കള്ളം പറയുന്ന ആളുകളും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരും ചെറിയ കാര്യങ്ങളെ ഊതി വീര്‍പ്പിച്ച് വലുതാക്കുന്ന ഈഗോയുള്ള ആളുകളും സമൂഹത്തിന് അപമാനകരം തന്നെയാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ അടിസ്ഥാനമില്ലാത്ത വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നതിനാല്‍ മന:സ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നില്ല താന്‍. നൂറ് ശതമാനവും അടിസ്ഥാനമില്ലാത്ത ഒരു കേസില്‍ താന്‍ എന്തിന് എന്റെ മന:സമാധാനം കെടുത്തണമെന്നും അവര്‍ കുറിച്ചു. പുതുതായി നിര്‍മ്മിക്കുന്ന ഫാമില്‍ കോഴി കൃഷി, പശു വളര്‍ത്തല്‍ ഇവ എങ്ങനെ വേണം എന്നതിനെപ്പറ്റി യൂട്യൂബ് വീഡിയോസ് കണ്ടിരിക്കുകയായിരുന്നുവെന്നും അവര്‍ പരിഹാസത്തോടെ കുറിച്ചു.
അന്‍സിബയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ലക്ഷ്മിപ്രിയ ആവര്‍ത്തിച്ചു. അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. മത വര്‍ഗീയവാദികള്‍ അന്‍സിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. 'മതചിഹ്നം വരാന്‍ പാടില്ല എന്നുള്ളതാണ് അന്‍സിബ വാശിപിടിച്ചത്. അതുകൊണ്ടാണ് മത വര്‍ഗീയവാദികള്‍ പിന്നിലുണ്ട് എന്ന് ഞാന്‍ പറഞ്ഞത്. അമ്മ ക്ഷേത്രങ്ങളോ പള്ളികളോ ആര് ഫണ്ട് തന്നാലും സ്വീകരിക്കും', ലക്ഷ്മിപ്രിയ പറഞ്ഞു.

Tags