തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മറ്റൊരു പൊലീസുകാരന്‍ ആക്രമിച്ചു

Minor girl raped; accused arrested by police

തിരുവനന്തപുരം വികാസ് ഭവന്‍ പൊലീസ് ക്വര്‍ട്ടേഴ്സിലാണ് സംഭവം

തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ മറ്റൊരു പൊലീസുകാരന്‍ ആക്രമിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. 

തിരുവനന്തപുരം വികാസ് ഭവന്‍ പൊലീസ് ക്വര്‍ട്ടേഴ്സിലാണ് സംഭവം. ഉദ്യോഗസ്ഥന്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നു എന്ന് 112ല്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷ് കുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags