തലസ്ഥാനത്ത് കെഎസ്ആർടിസി ബസിനടിയിൽ പെട്ട് വീണ്ടും മരണം; സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു
Jul 5, 2025, 10:06 IST


സ്കൂട്ടർ വളയ്ക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബിസിനടിയിൽ പെട്ട് വീണ്ടും മരണം. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആരതി രാജ് ആണ് മരിച്ചത്. സ്കൂട്ടർ വളയ്ക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു.
പേട്ട ലോർഡ്സ് ജംഗ്ഷനിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ആരതി അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ഡ്രൈവറെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ആരതിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
tRootC1469263">